പയ്യാവൂർ(കണ്ണൂർ): നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുന്നിടത്ത് എത്തിയ യുഡിഎഫ് റിബൽ സ്ഥാനാർഥിയെ തെരുവുനായ കടിച്ചു.
സിഎംപി ജില്ലാ കൗൺസിൽ അംഗമായ എട്ടാം വാർഡ് സ്ഥാനാർഥി കെ. കുഞ്ഞനാണു കടിയേറ്റത്. വലതുകാലിനു കടിയേറ്റ കുഞ്ഞൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ചാലോട് കൃഷിഭവനിലെത്തിയപ്പോഴായിരുന്നു സംഭവം.
നേരത്തേയുള്ള മുന്നണി ധാരണപ്രകാരം എട്ടാം വാർഡ് സിഎംപിക്ക് വിട്ടുനൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. ഇതിൽ പ്രതിഷേധിച്ചാണ് സിഎംപി തനിച്ചു മത്സരിക്കാൻ തീരുമാനിച്ച കുഞ്ഞനെ സ്ഥാനാർഥിയാക്കിയതെന്ന് ഏരിയ സെക്രട്ടറി വി.എൻ. അഷ്റഫ് പറഞ്ഞു.